ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധം ശക്തം, യുദ്ധം വന്നാലും നേരിടും; കരസേനാ മേധാവി

ആദ്യമായാണ് ദേശീയ കരസേന ദിനത്തിന് ഡൽഹിയല്ലാതെ മറ്റൊരിടം വേദിയാകുന്നത്.
കരസേന മേധാവി മനോജ് പാണ്ഡ്യേ/  പിടിഐ
കരസേന മേധാവി മനോജ് പാണ്ഡ്യേ/ പിടിഐ
Updated on: 
1 min read

ബെം​ഗളൂ​രു: ഇന്ത്യ-ചൈന അതിർത്തിയിൽ ശക്തമായ പ്രതിരോധ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് ഇന്ത്യൻ കരസേന മേധാവി മനോജ് പാണ്ഡ്യേ പറഞ്ഞു. ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ച് ബെംഗളൂരുവിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ സംബന്ധമായി നിരവധി വെല്ലുവിളികൾ നേരിട്ട വർഷമായിരുന്നു കഴിഞ്ഞു പോയത്. സേനയെ ശക്തിപ്പെടുത്തുന്നതിന് അത് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജനങ്ങളിലും മാറ്റം സംഭവിച്ചിരിക്കുന്നു. അവർ ഇപ്പോൾ പ്രക്ഷോപങ്ങളെക്കാൾ നല്ല മാറ്റങ്ങളെ ആലോചിച്ചു തുടങ്ങി. ശത്രുക്കൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുന്നില്ലെന്നും അത്ര മികച്ച രീതിയിലാണ് സേനയും മറ്റ് സുരക്ഷാ സംവിധാനവും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെങ്കിലും അവരുടെ ഭീകര പ്രവർത്തനങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യമായാണ് ദേശീയ കരസേന ദിനത്തിന് ഡൽഹിയല്ലാതെ മറ്റൊരിടം വേദിയാകുന്നത്. നേരത്തെ വ്യോമസേനയുടെ ഫ്ലൈ ഡേ പരേഡും ഡൽഹിയിൽ നിന്നും മാറ്റി ചണ്ഡി​ഗഡിലാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com