

ന്യൂഡൽഹി: പെട്രോളിന് പകരം 100% എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്ക് മാറിയാൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ പ്രവർത്തനച്ചെലവ് ലിറ്ററിന് 25 രൂപ രൂപ മാത്രമാകും. പെട്രോൾ ഉപയോഗിക്കാതെ 100 ശതമാനം എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൊയോട്ടയുടെ എഥനോൾ ഫ്ലെക്സ് ഫ്യൂവൽ ഇന്നോവ എന്ന വാഹനമാണ് ഒക്ടോബറിൽ പുറത്ത് ഇറങ്ങുന്നത്. എഥനോള്‍ എന്‍ജിനൊപ്പം ഇലക്ട്രിഫൈഡ് പവര്‍ട്രെയിനും ഈ വാഹനത്തിലുണ്ടാകും. ഈ കാര്‍ ഓട്ടത്തിനിടെ 60 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 19 രാജ്യങ്ങളില്‍ ഇതിനകം തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ പരാതികള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് രാജ്യത്ത് എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്. എഥനോള്‍ ഉൽപ്പാദനം കർഷകർക്കും വലിയ രീതിയിൽ പ്രയോജനപ്പെടും. ചോളം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനം കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കും.
അതേ സമയം, പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ -20 നയത്തെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ ശക്തമായിരിക്കെയാണ് ഗഡ്കരിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. വാഹനങ്ങളുടെ മൈലേജ്, എഞ്ചിൻ പ്രകടനം, പരിപാലനച്ചെലവ് എന്നിവയെ ഇ -20 ഇന്ധനം ബാധിക്കുമോ എന്നതിലാണ് വാഹനങ്ങളുടെ ഉടമകൾക്കുള്ളത്.
എന്നാൽ ഇ -20 ഇന്ധനം സംബന്ധിച്ച് വാഹന നിർമാതാക്കളിൽ നിന്നോ ഓട്ടോമൊബൈൽ സംഘടനകളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ വ്യാപകമായ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates