പ്രതിരോധത്തിന് ശക്തി കൂട്ടാൻ എസ്–400 എത്തുന്നു; രാജസ്ഥാനിൽ വിന്യസിച്ചേക്കും, ലക്ഷ്യം പാകിസ്ഥാൻ

നേരത്തെ തന്നെ എസ്–400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
 S-400
India to Receive Fourth S-400 Triumf from Russia Soon, Boosting Air Defence CapabilitiesFILE
Updated on
1 min read

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കരുത്തിന് ശക്തി കൂട്ടാൻ റഷ്യയിൽനിന്ന് വാങ്ങുന്ന എസ്–400ന്റെ നാലാം പതിപ്പ് ഉടൻ ഇന്ത്യയിൽ എത്തും. കപ്പൽമാർഗമാണ് എസ്–400 ഇന്ത്യയിലെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച സംവിധാനമാണ് ഇത്. നേരത്തെ തന്നെ എസ്–400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.

 S-400
'അടച്ചുപൂട്ടേണ്ടിവരും'; ഇന്ധന പ്രതിസന്ധിയിൽ കേന്ദ്രത്തോട് സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ആണ് പുതിയ എസ്–400 ഇന്ത്യയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അന്ന് ഈ സംവിധാനം ഉപയോഗിച്ച് പതിനൊന്ന് ദീർഘദൂര മിസൈലുകൾ ഇന്ത്യ പാകിസ്ഥാനെതിരെ പ്രയോഗിച്ചിരുന്നു.

 പാകിസ്ഥാനിൽ നിന്നും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പുതിയ യൂണിറ്റ് രാജസ്ഥാൻ സെക്ടറിൽ വിന്യസിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

 S-400
'മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ വിദഗ്ധ സമിതി വേണം'; ബദൽ മാർഗം പരിശോധിക്കും, നിർണായക ഉത്തരവുമായി സുപ്രീം കോടതി

എസ്–400 സംവിധാനം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകൾ ഏപ്രിൽ 18 ന് വ്യോമസേന ഉദ്യോഗസ്ഥർ പൂർത്തിയാക്കിയിരുന്നു.

2018 ഒക്ടോബറിലാണ് എസ്–400 വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായിരുന്നു കരാർ. ഇത് പ്രകാരമുള്ള അഞ്ചാമത്തെ എസ്-400 സംവിധാനം ഈ വർഷം നവംബറിൽ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

Summary

India to Receive Fourth S-400 Triumf from Russia Soon, Boosting Air Defence Capabilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com