'അടുത്ത സുഹൃത്തുക്കളും പങ്കാളികളും', ചര്‍ച്ചയ്ക്ക് തയ്യാറെന്ന ട്രംപിന്റെ നിലപാട് സ്വാഗതം ചെയ്ത് മോദി

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാന മന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രതികരിച്ചു
Narendra Modi welcomed  President Donald Trump's statement
india us trade talks Narendra Modi welcomed President Donald Trump's statement
Updated on
1 min read

ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവച്ച കുറിപ്പ് എക്‌സില്‍ പങ്കുവച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാന മന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രതികരിച്ചു.

Narendra Modi welcomed  President Donald Trump's statement
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു: ട്രംപ്

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്. ചര്‍ച്ചകള്‍ എത്രയും വേഗം ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ച് വരികയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങള്‍ക്ക് സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. എന്നാണ് മോദിയുടെ പ്രതികരണം.

Narendra Modi welcomed  President Donald Trump's statement
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം, 5 ഹമാസ് പ്രവര്‍ത്തകരും സൈനികനും കൊല്ലപ്പെട്ടു, അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

ടംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവത്ത കുറിപ്പില്‍ ആയിരുന്നു ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും 25 ശതമാനം അധിക പിഴയും ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അടുത്തിടെ വൈറ്റ് ഹൈസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും, മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ട്രംപിന്റെ തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി വ്യക്തമാക്കി. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്.

Summary

Prime Minister Narendra Modi has welcomed US President Donald Trump's statement that he is ready to discuss trade disputes with India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com