സൗദി യാത്രയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യൻ വിമാന സർവീസുകൾ നവംബർ അവസാനം വരെയില്ല

സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതും തിരിച്ചടിയായി. നേരത്തെ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 40,000 മുതൽ 50,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
air india
Indian Airlines Extend Flight Cancellations to Saudi Arabia Amid Middle East Tensions.air india express/x
Edited By:
Updated on: 
1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് സർവീസ് റദ്ദാക്കിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ഉണ്ടാകില്ല.

air india
എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍; സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ചയും

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സമാനമായ രീതിയിൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യാത്രക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.

ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കുമ്പോഴും സൗദി വിമാനക്കമ്പനികൾ ജിദ്ദ, റിയാദ്, ദമാം റൂട്ടുകളിൽ സർവീസ് തുടരുന്നുണ്ട്. സൗദി എയർലൈൻസ് നവംബർ 16 മുതൽ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുമെന്നും ഒമാൻ എയർ റിയാദിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

air india
ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി; വ്യാപക തിരച്ചിൽ

വിമാന സർവീസുകൾ റദ്ദാക്കിയതോടെ പ്രവാസികളും ഉംറ തീർഥാടകരുമടക്കമുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതും തിരിച്ചടിയായി. നേരത്തെ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 40,000 മുതൽ 50,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അടിയന്തരമായി നാട്ടിലെത്തേണ്ടവരും സൗദിയിലേക്ക് മടങ്ങേണ്ടവരുമായ നിരവധി യാത്രക്കാർ വൻ തുക നൽകി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയിലാണ്.

Summary

Indian Airlines Extend Flight Cancellations to Saudi Arabia Amid Middle East Tensions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER