അമേരിക്കയില്‍ നിന്നും പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്
Indian deportees
പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു
Updated on
1 min read

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക പിടികൂടി പാനമയിലേക്ക് മാറ്റിയ ഇന്ത്യക്കാരില്‍ 12 പേരെ നാട്ടിലെത്തിച്ചു. പാനമയില്‍നിന്ന് ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകീട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.

ഇവരില്‍ നാല് പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. പഞ്ചാബ് സ്വദേശികളെ അമൃത്സറിലേക്ക് മറ്റൊരു വിമാനത്തില്‍ അയച്ചു. യുഎസില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണിത്.

ഇതോടെ, യുഎസിലേക്ക് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് നാല് വിമാനങ്ങള്‍ രാജ്യത്ത് എത്തി. ട്രംപ് അധികാരത്തില്‍ വന്നശേഷം ഫെബ്രുവരി അഞ്ച് മുതല്‍ മൂന്നു തവണയായി നിരവധി ഇന്ത്യക്കാരെയാണ് കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനങ്ങളില്‍ അമൃത്സറില്‍ എത്തിച്ചത്.

ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരുള്‍പ്പെടെ 299 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പാനമയിലേക്ക് നാടുകടത്തിയത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കുന്നത് ചതുപ്പ് വൃത്തിയാക്കി രാജ്യത്ത് ജനങ്ങളുടെ ഭരണം പുനഃസ്ഥാപിക്കാനെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Those who found money to go to America are earning money to return to India'; Viral video of a young woman
Nepal Floods
today top five news
Nepal Flash Floods: Govt Sets Up Special Control Rooms, Confirms 288 Indians Uncontactable
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com