ലാന്‍ഡിങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നേപ്പാളില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം; വിഡിയോ

എയര്‍ ഡൈനാസ്റ്റി, ഫിഷ് ടെയില്‍ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തില്‍പ്പെട്ടത്.
Indian Killed As Two Helicopters Collide While Landing Near Everest Base Camp In Nepal
ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു
Edited By:
Updated on: 
1 min read

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാന്‍ഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സോലുഖുംബു ഹെലിപോര്‍ട്ടിലാണ് സംഭവം.

എയര്‍ ഡൈനാസ്റ്റി, ഫിഷ് ടെയില്‍ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടത്തില്‍ ഇന്ത്യക്കാരന്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ സ്വദേശിയായ വസന്ത്കുമാര്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് തന്നെ അപകടകരമായ വിമാനപാതകളിലൊന്നാണ് സോലുഖുംബു ഹെലിപോര്‍ട്ട്.

Summary

Indian Killed As Two Helicopters Collide While Landing Near Everest Base Camp In Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER