

വാഷിങ്ടന്‍: രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ഇന്ത്യക്കാരന്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മധു രാജു എന്ന യുവാവിനെതിരെയാണ് യുഎസ് ഇമിഗ്രേഷന്‍ വിഭാഗം കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയവരെ ആദരിക്കുന്ന സ്ഥലത്ത് ആക്ഷേപകരമായ രീതിയില്‍ നൃത്തം ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തതാണ് യുഎസില്‍ അധികൃതരെ പ്രകോപിപ്പിച്ചത്.
നോണ്‍-ഇമിഗ്രന്റ് വിസയിലാണ് മധു രാജുവാണ് യുഎസില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. വിഡിയോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വാഷിങ്ടണിലെ നാഷണല്‍ മാളിലുള്ള ലോകമഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നിന്നാണ് മധു രാജുവും ഒരു യുവതിയും നൃത്തം ചെയ്തത്.
1.6 കോടി സൈനികരുടെയും, യുദ്ധത്തില്‍ മരിച്ച 4 ലക്ഷത്തിലധികം പേരുടെയും സ്മരണാര്‍ഥം നിര്‍മിച്ച സ്മാരകം യുഎസ് ആദരവോടെ കാണുന്ന ഇടമാണ്. ഒരു സ്ത്രീയുടെ കൂടെ ലോകമഹായുദ്ധ സ്മാരകത്തിന് മുന്നില്‍ 'ഡോണ്ട് റഷ് ചലഞ്ച്' എന്ന പേരില്‍ നൃത്തം ചെയ്ത വിഡിയോയാണ് ഇന്ത്യന്‍ വംശജന് വിനയായത്. ഇദ്ദേഹത്തിനൊപ്പം സ്മാരകത്തിനു മുന്നില്‍ നൃത്തം ചെയ്ത സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates