കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് കാണാതായി ആറ് ദിവസത്തിന് ശേഷം

ബിരുദ വിദ്യാര്‍ഥിയായ സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി 9 മുതല്‍ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
Indian student found dead in California
Indian student found dead in California
Updated on
1 min read

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ സാകേത് ശ്രീനിവാസയ്യ(22) ആണ് മരിച്ചത്. ഇയാളെ ഫെബ്രുവരി 9 മുതല്‍ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Indian student found dead in California
ഉപയോഗിച്ചത് തവളയില്‍ നിന്നുള്ള വിഷം, നവാല്‍നിയെ റഷ്യ വകവരുത്തി; പ്രസ്താവനയുമായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലി കുന്നുകള്‍ക്ക് സമീപമുള്ള ലേക്ക് അന്‍സ പ്രദേശത്ത് നിന്നും ലോക്കല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് സാകേതാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിയായ സാകേത് കെമിക്കല്‍ ആന്‍ഡ് ബയോ മോളികുലാര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുഎസില്‍ എത്തിയത്. മദ്രാസ് ഐഐടിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് ഇയാള്‍ യുഎസില്‍ എത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ബെര്‍ക്ക്ലി കുന്നുകളിലെ അന്‍സ തടാകത്തിന് സമീപത്ത് വച്ചാണ് സാകേതിനെ അവസാനമായി കണ്ടെതെന്നായിരുന്നു റിപ്പോര്‍ട്ട്. കാണാനില്ലെന്ന പരാതിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും ലാപ്ടോപ്പും അടങ്ങിയ അദ്ദേഹത്തിന്റെ ബാക്ക്പാക്ക് ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന് സമീപം കണ്ടെത്തുകയും ചെയ്തിരുന്നു.

Indian student found dead in California
ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: എന്‍എസ്എസ്

വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തുടരുകയാണെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Summary

Indian student who had gone missing in the United States has been found dead in California, days after an intensive search involving local authorities, community members and Indian officials.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com