ഗാങ്‌ടോക്ക്: ഹിമാലയന്‍ മലനിരകളില്‍ 7200 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് സ്‌കൈ വാക്ക് വിസ്മയമാകുന്നു. ബുദ്ധിസ്റ്റ് തീര്‍ഥാടന കേന്ദ്രത്തിലെ മനോഹരമായ കാഴ്ചകള്‍ കണ്ട് ഗ്ലാസ് പാലത്തിലൂടെയുള്ള നടത്തം വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമാകുകയാണ്.
സിക്കിമിലെ പെല്ലിംഗിലാണ് ഗ്ലാസ് സ്‌കൈ വാക്ക്. 137 അടി ഉയരമുള്ള ചെന്റെസിഗ് പ്രതിമയ്ക്ക് നേര്‍ എതിര്‍വശത്താണ് ഗ്ലാസ് സ്‌കൈ വാക്ക്. ബുദ്ധിസ്റ്റ് തീര്‍ഥാടന കേന്ദ്രത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ക്ക് പുറമേ, ഹിമാലയത്തിന്റെ സൗന്ദര്യവും ഒപ്പിയെടുത്ത് ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. ബുദ്ധന്റെ അവതാരമാണ് ചെന്റെസിഗ് എന്നാണ് പ്രദേശത്തെ നാടോടി കഥകള്‍ പറയുന്നത്.
2018ല്‍ 46 കോടി രൂപ മുടക്കിയാണ് പ്രതിമ നിര്‍മ്മിച്ചത്. ഇതോടൊപ്പമാണ് ഗ്ലാസ് സ്‌കൈ വാക്കും പണിതത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates