ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായിൽ രക്തസ്രാവം, എമർജൻസി ലാൻഡിങ്; 60 കാരൻ മരിച്ചു

അതുലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് വിമാനം വഴിതിരിച്ച് വൈകിട്ട് 5.30 ഓടെ ഇന്ദോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
രക്തശ്രാവം യാത്രക്കാരൻ മരിച്ചു/ ഫയല്‍ ചിത്രം
രക്തശ്രാവം യാത്രക്കാരൻ മരിച്ചു/ ഫയല്‍ ചിത്രം
Updated on
1 min read

ഇൻഡോർ: മഥുരയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായിൽ രക്തസ്രാവമുണ്ടായ 60കാരൻ മരിച്ചു. നോയിഡ സ്വദേശിയായ അതുൽ ​ഗുപ്തയാണ് മരിച്ചത്. യാത്രക്കിടെ ആരോ​ഗ്യനില മോശമായ അതുലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് വിമാനം വഴിതിരിച്ച് വൈകിട്ട് 5.30 ഓടെ ഇൻഡോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലേക്കുള്ള വഴി മധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു. 

അദ്ദേഹത്തിന് നേരത്തേ തന്നെ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. വഴി തിരിച്ചുവിട്ട വിമാനം 6.40ന് ഡല്‍ഹിയിലേക്ക് തിരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com