പ്രതിസന്ധി അയയുന്നു? 95 ശതമാനം കണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്‍ഡിഗോ

ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കമ്പനി അറിയിച്ചു
ndiGo flight cancellations
indiGo flight cancellations Center-Center-Chennai
Updated on
1 min read

ന്യൂഡല്‍ഹി: ദിവസങ്ങളായി താറുമാറായി കിടന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന അവകാശവാദവുമായി ഇന്‍ഡിഗോ. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നാണ് ഇന്‍ഡിഗോ നല്‍കുന്ന വിവരം. ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കമ്പനി അറിയിച്ചു.

ndiGo flight cancellations
500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

വെള്ളിയാഴ്ച ആയിരുന്നു ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാരമായി റദ്ദാക്കപ്പെട്ടത്. എന്നാല്‍ സര്‍വീസ് പൂര്‍ണത്തോതില്‍ സജ്ജമാകാന്‍ ഇനിയും സമയം എടുക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വെള്ളിയാഴ്ചയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് വിമാനത്താവളങ്ങളിലെ തിരക്കിന് കുറവ് ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയെ ബാധിച്ച പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചുകൂടുന്ന നിലയും ഉണ്ടായിരുന്നു.

ndiGo flight cancellations
നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

അതേസമയം, രാജ്യത്തെ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ച ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.

Summary

 IndiGo has shared a big update. The airline has reestablished 95 per cent of its network connectivity in terms of destinations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com