'ഞങ്ങള്‍ പിന്നാക്ക ജാതിയല്ല', ജാതി സര്‍വേയില്‍ പങ്കെടുക്കാതെ നാരായണ മൂര്‍ത്തിയും സുധയും

ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസമ്മതിക്കുന്നു' എന്ന് സുധാ മൂര്‍ത്തി എഴുതി നല്‍കി.
Bangalore
Infosys founder Narayana Murthy wife decline to take part in caste survey
Updated on
1 min read

ബെംഗളൂരു: കര്‍ണാടകയിലെ സാമൂഹിക, വിദ്യാഭ്യാസ സര്‍വേ (ജാതി സര്‍വേ)യോട് മുഖം തിരിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും. സര്‍വേയ്ക്കായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. 2025 ലെ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കായി കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ നടത്തുന്ന വിവര ശേഖരണത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാ മൂര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കിയതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ വൃത്തങ്ങള്‍ അറിയിച്ചു.

Bangalore
'വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും', ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

'കര്‍ണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ നടത്തുന്ന സര്‍വേയില്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസമ്മതിക്കുന്നു' എന്ന് സുധാ മൂര്‍ത്തി എഴുതി നല്‍കി. ഇതിനൊപ്പം 'ഞങ്ങള്‍ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നില്ല' എന്നും സുധാമൂര്‍ത്തി സാക്ഷ്യപ്പെടുത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ സുധാ മൂര്‍ത്തിയുള്‍പ്പെടെ തയ്യാറായിട്ടില്ല.

Bangalore
അസുഖം മറച്ചുവച്ച് വിവാഹം, ഭാര്യയെ അനസ്തീസിയ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി, ബെംഗളൂരുവില്‍ ഡോക്ടര്‍ പിടിയില്‍

'സര്‍വേയില്‍ പങ്കെടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുധാ മൂര്‍ത്തിയുടെ നിലപാടിനോട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും താല്‍പര്യമുള്ളവര്‍ പങ്കെടുത്താല്‍ മതിയെന്ന് ജനങ്ങളെ അറിയിക്കണമെന്നും കോടതി കെഎസ്സിബിസിയോട് നിര്‍ദേശിച്ചിരുന്നു. സെപതംബര്‍ 22 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ആയിരുന്നു കര്‍ണാടകയില്‍ ജാതി സര്‍വേ നടത്തുമെന്ന് അറിയിച്ചത്. പിന്നീട് സമയ പരിധി ഒക്ടോബര്‍ 18 ലേക്ക് നീട്ടുകയായിരുന്നു.

Summary

Infosys founder Narayana Murthy, wife decline to take part ongoing social and educational survey, nicknamed caste survey, in Karnataka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com