ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ
ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ

കൂടുതല്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഇതുവരെ അറസ്റ്റിലായത് 84പേരെന്ന് ഡല്‍ഹി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇതുവരെ 84പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ്
Published on

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇതുവരെ 84പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതേസമയം, കര്‍ഷക പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടി. 

ഹരിയാനയിലെ അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതല്‍, പാനിപ്പത്ത്, ഹിസര്‍, സിന്ധ്, റോഹ്തഗ്,ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,സോനിപത്, പല്‍വാല്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റും വോയിസ് കോള്‍ സൗകര്യവും വിച്ഛേദിച്ചു. നാളെ വൈകുന്നേരം അഞ്ചുവരെയാണ് നിരോധനം. 

കഴിഞ്ഞദിവസം കര്‍ഷകരുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധിപേര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡുകള്‍ ബ്ലോക്ക് ചെയ്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും പൊലീസ് നടപടി ശക്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com