

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ പരാമർശങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയത് എന്ന് സംഘടന ആരോപിക്കുന്നു. അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തിയിരുന്നു.
പതിറ്റാണ്ടുകളായി യോഗയും ആയുര്‍വേദവും ശീലമാക്കിയ തനിക്കു കോവിഡ് വാക്സിന്റെ ആവശ്യമില്ലെന്ന് യോഗാഭ്യാസകന്‍ ബാബാ രാംദേവ്. അലോപ്പതി അത്ര ഫലപ്രദമല്ലെന്നാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കാണിക്കുന്നതെന്ന് രാംദേവ് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates