ന്യൂഡല്‍ഹി: ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഐഎസ്‌സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്. www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.
എസ്എംഎസ് വഴി ഫലം അറിയാന്‍ ഐഎസ്‌സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.
ആദ്യ സെമസ്റ്റര്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമായിരുന്നതിനാല്‍, 2021-22 അധ്യയന വര്‍ഷം രണ്ടു സെമസ്റ്ററുകളിലായാണ് ഐഎസ്‌സി പരീക്ഷകള്‍ നടത്തിയത്. ആദ്യ സെമസ്റ്റര്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം സെമസ്റ്റര്‍ 2022 ഏപ്രില്‍മേയ് മാസങ്ങളിലുമാണ് നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം മങ്കി പോക്സ്: കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates