ബംഗലൂരു : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01 ഇന്ന് വിക്ഷേപിക്കും. സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് വൈകീട്ട് 3.02 നാണ് വിക്ഷേപണം.
ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളും പിഎസ്എൽവി-സി49 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കും. വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.02ന് ആരംഭിച്ചു.
പിസ്എൽവിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates