

ന്യൂഡല്‍ഹി: രാമസേതുവിന്റെ കടലിനടിയിലെ ഭൂപടം ആദ്യമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചു. യുഎസ് സാറ്റലൈറ്റ് ഡേറ്റ അനുസരിച്ചാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ രാമസേതു (ആഡംസ് ബ്രിജ്ഡ്) വിന്റെ വിശദമായ മാപ്പ് തയ്യാറാക്കിയത്. ഇതോടെ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലാന്‍ഡ് ബ്രിഡ്ജിന്റെ ഉത്ഭവം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പരിഹാരമായേക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
29 കിലോമീറ്റര്‍ നീളുന്ന പാതയുടെ ആദ്യ സമുദ്രാന്തര്‍ രേഖാചിത്രമാണ് തയ്യാറാക്കിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും എട്ടുമീറ്റര്‍ ഉയരമുണ്ടിതിന്. ഒരു സയന്റിഫിക് ജേര്‍ണലിലെ പഠനത്തിലാണ് ഐഎസ്ആര്‍ഒയിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കടല്‍വെള്ളത്തിനുള്ളിലേക്ക് തുളച്ചുകയറാന്‍ ശേഷിയുള്ള ഫോട്ടോണ്‍ അഥവാ പ്രകാശ കണികകളടങ്ങിയിട്ടുള്ള സാറ്റലൈറ്റിലെ ലേസര്‍ ആള്‍ട്ടിമീറ്റര്‍ ഉപയോഗിച്ചാണ് സമുദ്രാന്തര്‍ഭാഗത്തെ നിര്‍മ്മിതിയെക്കുറിച്ച് മനസ്സിലാക്കിയത്.
ഇന്ത്യയുടെ തെക്കു കിഴക്കന്‍ മുമ്പായ ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലെ വടക്കുപടിഞ്ഞാറന്‍ മുനമ്പായ മാന്നാര്‍ ഐലന്‍ഡിലെ തലൈമാന്നാര്‍ വരെയാണ് രാമസേതു ഉള്ളത്. ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയില്‍ നിര്‍മ്മിച്ച പാലമാണിത്. ചില ഭാഗങ്ങള്‍ വെള്ളത്തിന് മുകളില്‍ കാണാം. എന്നാല്‍ പാറയോ സസ്യങ്ങളോ കാണാന്‍ കഴിഞ്ഞില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. രാവണന്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ സീതയെ രക്ഷപ്പെടുത്തുന്നതിനായി ശ്രീരാമന് പോകാനായി വാനരസേന നിര്‍മ്മിച്ചതാണ് രാമസേതു എന്നാണ് രാമായണത്തില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
