പ്രശസ്തിക്ക് വേണ്ടിയല്ല, ഇത് എന്റെ സ്വാതന്ത്ര്യം; പ്രതികരിച്ച് ഡൽഹി മെട്രോ പെൺകുട്ടി 

ബിക്കിനി ധരിച്ച് പെൺകുട്ടി ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്തത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനത്തിന് വഴിവച്ചിരുന്നു. വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് യുവതി
മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യം, സ്ക്രീൻഷോട്ട്
മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യം, സ്ക്രീൻഷോട്ട്
Updated on
1 min read

ന്യൂഡൽഹി: "എന്ത് വസ്ത്രം ധരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആളുകൾ എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കുന്നില്ല", അൽപവസ്ത്ര വിവാദത്തിൽ പ്രതികരണവുമായി ഡൽഹി മെട്രോ പെൺകുട്ടി. ബിക്കിനി ധരിച്ച് പെൺകുട്ടി ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്തത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനത്തിന് വഴിവച്ചിരുന്നു. ഡൽഹി മെട്രോ പെൺകുട്ടി എന്ന പേരിൽ വിഡിയോ വൈറലായതിന് പിന്നാലെ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിച്ചുള്ള പ്രതികരണങ്ങൾ നിറഞ്ഞു. വസ്ത്രധാരണത്തിൽ സാമൂഹിക മര്യാദ പാലിക്കാൻ ആവശ്യപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും രംഗത്തെത്തി. ഇതിനുപിന്നാവെയാണ് വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി യുവതി രംഗത്തെത്തിയത്. 

"എന്ത് ധരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്. ഞാൻ ഇത് പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടിയോ പ്രശസ്തയാകാനോ ചെയ്യുന്നതല്ല. ആളുകൾക്ക് എന്താണ് പറയാനുള്ളത് എന്നകാര്യം എന്നെ ബാധിക്കുന്നില്ല", യുവതി പറഞ്ഞു. ഇത് ഉർഫി ജാവേദല്ല എന്ന അടിക്കുറിപ്പോടെയാണ് യുവതിയുടെ വിഡിയോ പ്രചരിച്ചത്. എന്നാൽ ഉർഫിയല്ല തന്റെ പ്രചോദനമെന്നും അവരെക്കുറിച്ച് അടുത്തിടെ ഒരു സുഹൃത്തുവഴിയാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു. ഉർഫിയുടെ കഥ കേട്ടതിന് പിന്നാലെ അവരോട് ബഹുമാനം തോന്നിയെന്നും യുവതി പ്രതികരിച്ചു. 

മെട്രോ ട്രെയിനിൽ ലാപ്‌ടോപ്പ് ബാഗ് മടിയിൽ വച്ചിരിക്കുന്ന യുവതി സ്റ്റോപ്പിൽ ഇറങ്ങാനായി എഴുന്നേക്കുന്നതാണ് വൈറൽ വിഡിയോയിൽ കാണുന്നത്. ബിക്കിനി ധരിച്ചായിരുന്നു യുവതിയുടെ യാത്ര. സഹയാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയാണ് പ്രചരിച്ചത്. ഡിഎംആർസിയുടെ നിർദേശം പുറത്തുവന്നതിന് പിന്നാലെ ട്രെയിനുകൾക്കുള്ളിലെ വിഡിയോഗ്രഫി പോളിസിയെക്കുറിച്ച് യുവതി ചോദ്യമുയർത്തി. എന്റെ വസ്ത്രധാരണത്തിൽ അവർക്ക് പ്രശ്‌നമുണ്ടെങ്കിൽ ഉറപ്പായും വിഡിയോ ചിത്രീകരിച്ച ആളോടും ഉണ്ടാകണം, യുവതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
Shivakumar, Siddaramaiah
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com