ഗ്യാന്‍വാപി കേസ്: പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് എംപിമാര്‍

കോടതി വിധിയെത്തുടര്‍ന്ന് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം
ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന എംപിമാര്‍
ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന എംപിമാര്‍ പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എംപിമാര്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി. കോടതി വിധിയെത്തുടര്‍ന്ന് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തിയതിന്പിന്നാലെയാണ് പ്രതിഷേധം. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയേയും അലഹബാദ് ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ഐയുഎംഎല്ലിന്റെ ലോക്സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, കനി കെ നവാസ്, അബ്ദുസ്സമദ് സമദാനി എന്നിവര്‍ പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗ്യാന്‍വാപി മസ്ജിദ് സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധിച്ചത്.

ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന എംപിമാര്‍
'ഹൈക്കോടതിയെ സമീപിക്കൂ', ഹേമന്ത് സോറന്റെ അറസ്റ്റില്‍ ഇടപെടാതെ സുപ്രീംകോടതി

പള്ളിയിലെ വ്യാസ് നിലവറയിലാണ് ഹിന്ദു വിഭാഗം ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജക്ക് കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വാരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER