ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം

പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്, ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം
A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital
Jaipur hospital fireani
Updated on
1 min read

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോ​ഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

അഞ്ച് രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്.

തീപിടിത്തമുണ്ടായതിനു പിന്നാലെ രോ​ഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഐസിയുവിലുണ്ടായിരുന്ന പേപ്പർ ഫയലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്ത സാമ്പിൾ ട്യൂബുകൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കത്തി നശിച്ചു.

A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital
ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് റദ്ദാക്കി

ട്രോമ സെന്ററിലെ രണ്ടാം നിലയിൽ രണ്ട് ഐസിയുകളുണ്ട്. ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. 24 രോ​ഗികളാണ് രണ്ടിടത്തമായുണ്ടായിരുന്നത്. ട്രോമ ഐസിയുവിൽ 11 പേരും സെമി ഐസിയുവിൽ 13 പേരും. സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. അതിവേ​ഗത്തിൽ തീ പടർന്നു. വിഷ വാതകങ്ങൾ പുറത്തു വന്നത് നില വഷളാക്കി. രോ​ഗികളെ ഉടനെ തന്നെ മാറ്റാനുള്ള ശ്രമങ്ങൾ ജീവനക്കാർ നടത്തി.

മരിച്ച ആറ് പേരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കുന്നവരാണ്. സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആശുപത്രി അധികൃതർ വ്യക്തമാക്കി.

A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital
വിമാന നിരക്കുകള്‍ നിരീക്ഷിക്കും, ദീപാവലി സമയത്ത് ടിക്കറ്റുക്കൊള്ള വേണ്ട, ഇടപെട്ട് ഡിജിസിഎ
Summary

Jaipur hospital fire: A devastating fire at Jaipur's SMS Hospital trauma center resulted in the deaths of six critically ill patients.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com