7.3 ലക്ഷം വിദ്യാര്‍ഥികള്‍; ജെഇഇ മെയ്ന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ നാലാം ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ നാലാം ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയ്ന്‍. 

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓഗസ്റ്റ് 26,27,31, സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് പരീക്ഷ. ഇത്തവണത്തെ അവസാന പരീക്ഷയില്‍ 7.3 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. 

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡ് ജെഇഇ മെയ്ന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ കൈമാറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com