ജെഇഇ മെയിന്‍: മൂന്നാം ഘട്ട പരീക്ഷകള്‍ക്ക് ഏപ്രില്‍ നാല് വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

ഏ​പ്രി​ൽ 27-30 വ​രെ ന​ട​ത്തു​ന്ന ജെഇഇ മെ​യി​ൻ 2021 (ബിഇ/​ബിടെ​ക്​ പേ​പ്പ​ർ I) പ​രീ​ക്ഷ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 27-30 വ​രെ ന​ട​ത്തു​ന്ന ജെഇഇ മെ​യി​ൻ 2021 (ബിഇ/​ബിടെ​ക്​ പേ​പ്പ​ർ I) പ​രീ​ക്ഷ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം. നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി മൂ​ന്നാം​ഘ​ട്ടം പരീക്ഷയുടെ ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ സ​മ​യ​മു​ണ്ട്. 

www.nta.ac.in, www.jeemain.nta.nic.in എന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമാണ്. മേ​യ്​ 24-28 വ​രെ തീ​യ​തി​ക​ളിലാണ് നാ​ലാം​ഘ​ട്ടം ജെഇഇ മെ​യി​ൻ പ​രീ​ക്ഷ. ബി.​ഇ/​ബി.​ടെ​ക്​, ബി.​ആ​ർ​ക്​, ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പേ​പ്പ​ർ ഒ​ന്നും ര​ണ്ടും ഈ ​ഘ​ട്ട​ത്തി​ലു​ണ്ടാ​വും.

ഏ​പ്രി​ൽ/​മേ​യ്​ സെ​ഷ​നി​ലെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി നേ​ര​ത്തേ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ 4 നാ​ലു​വ​രെ സൗ​ക​ര്യം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ www.nta.ac.inൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com