'ജിഹാദി സെന്റര്‍'; ഇന്ത്യന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്ററില്‍ പോസ്റ്റര്‍ പതിച്ച് ഹിന്ദുസേന

'ജിഹാദി ഇസ്ലാമിക് ടെററിസ്റ്റ് സെന്റര്‍' എന്ന പോസ്റ്ററാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്
'ജിഹാദി സെന്റര്‍'; ഇന്ത്യന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്ററില്‍ പോസ്റ്റര്‍ പതിച്ച് ഹിന്ദുസേന
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്ററിന്റെ നെയിം ബോര്‍ഡില്‍ 'ജിഹാദി സെന്റര്‍' എന്ന പോസ്റ്റര്‍ പതിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേന. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. 

'ജിഹാദി ടെററിസ്റ്റ് ഇസ്ലാമിക് സെന്റര്‍' എന്ന പോസ്റ്ററാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. തങ്ങളാണ് പോസ്റ്റര്‍ പതിച്ചതെന്ന് ഹിന്ദുസേനന നേതാവ് വിഷ്ണു ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. 

ഫ്രാന്‍സിലും ഇന്ത്യയിലുമായി നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് പോസ്റ്റര്‍ പതിച്ചത് എന്നാണ് ഇയാളുടെ വിശദീകരണം. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും ഗുപ്ത ആരോപിച്ചു. പോസ്റ്ററുകള്‍ പിന്നീട് നീക്കം ചെയ്തു. ഹിന്ദു സേന നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com