ഒറ്റ ഡോസ് കോവിഡ് വാക്സിൻ; കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ്​ ജോൺസൺ 

12 മുതൽ 17 വയസ്സ്  പ്രായക്കാരിലാണ് പരീക്ഷണത്തിന് അനുവാദം തേടിയിരിക്കുന്നത്
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍  വാക്‌സീന്‍
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍
Updated on
1 min read


ന്യൂഡൽഹി: കോവിഡ്​ ഒറ്റ ഡോസ്​ വാക്​സിൻ 12 മുതൽ 17 വയസ്സ് പ്രായക്കാരിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ്​ ജോൺസൺ. 18വയസ്സിന്​ മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിരോധം കുട്ടയികളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് കുട്ടികളിലെ പരീക്ഷണത്തിന് അനുവാദം തേടിയിരിക്കുന്നത്. 

കോവിഡ്​ ബാധിതരിൽ 85 ശതമാനം ഫലപ്രാപ്​തി തെളിയിച്ച വാക്സിൻ രാജ്യത്ത്​ നേരത്തെ അനുമതി ലഭിച്ചതാണ്. ഓഗസ്റ്റിലാണ് ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് കോവിഡ് -19 വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകിയത്. കോവിഷീൽഡ്​, കൊവാക്​സിൻ, സ്​പുട്​നിക്​, മോഡേണ എന്നിവയാണ്​ രാജ്യത്ത്​ മുതിർന്നവരിൽ അനുമതി ലഭിച്ച മറ്റു വാക്​സിനുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com