ബാറില്‍ നിന്നും ബെഞ്ചിലേക്ക്, നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത; ആരാണ് ജസ്റ്റിസ് വി മോഹന ?

പുതുതായി അഞ്ചു പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി
Justice Suryakant, Justice Mohana
Justice Suryakant, Justice Mohanaഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു. ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ, ജസ്റ്റിസ് അരുണ്‍ പള്ളി, മുതിര്‍ന്ന അഭിഭാഷക വെങ്കിട്ട സുബ്രഹ്മണി മോഹന എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Justice Suryakant, Justice Mohana
'ബിജെപിയിൽ രാഷ്ട്രീയ ഭാവി ഉണ്ടെന്ന് കരുതുന്നില്ല'; അമിത് ഷായുമായി നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അണ്ണാമലൈ രാജി സമർപ്പിച്ചെന്ന് സൂചന

മെയ് 27 ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം ആണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ നാലുപേരെയും മുതിര്‍ന്ന അഭിഭാഷകയായ വി മോഹനയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയത്. പുതുതായി അഞ്ചു പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ( ചീഫ് ജസ്റ്റിസ് അടക്കം) 37 ആയി. സുപ്രീംകോടതിയുടെ മുഴുവന്‍ അംഗബലം 38 ആണ്.

2021 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയില്‍ ഒരു വനിതാ ജഡ്ജി നിയമിതയാകുന്നത്. നിലവില്‍ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉണ്ടായിരുന്ന വനിതാ ജഡ്ജി.

ആരാണ് ജസ്റ്റിസ് മോഹന?

അഭിഭാഷക ജോലിയില്‍ നിന്നും നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് വി മോഹന. 2018 ല്‍ ഇന്ദു മല്‍ഹോത്രയാണ് ഇത്തരത്തില്‍ ആദ്യമായി സുപ്രീംകോടതി ജഡ്ജിയായത്. സുപ്രീംകോടതിയിലെ ചിരപരിചിത മുഖമാണ് വി മോഹനയുടേത്.

Justice Suryakant, Justice Mohana
ഗൂഗിളിന് ഹൈക്കോടതിയുടെ പൂട്ട്!; കുറ്റവിമുക്തരാക്കപ്പെട്ടവരുടെ വിവരങ്ങൾ സെർച്ച് റിസൾട്ടിൽ നിന്ന് നീക്കാൻ ഉത്തരവ്

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിയാണ് വെങ്കിട സുബ്രഹ്മണി മോഹന എന്ന വി മോഹനയുടെ ജന്മദേശം. 13 മക്കളില്‍ 11 മാത്തെയാളാണ് മോഹന. പിതാവ് എസ് വെങ്കിട സുബ്രഹ്മണി അയ്യര്‍ സൈന്യത്തിലായിരുന്നു. പിന്നീട് തമിഴ്നാട് സര്‍ക്കാരില്‍ സീനിയര്‍ എന്റമോളജിസ്റ്റായും സേവനമനുഷ്ഠിച്ചു. മാതാവ് കാവേരി അമ്മാള്‍. കോയമ്പത്തൂര്‍ ലോ കോളജില്‍ നിന്നാണ് മോഹന നിയമബിരുദം കരസ്ഥമാക്കിയത്.

Summary

Justice V Mohana takes charge as Supreme Court judge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com