കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മത്സരിക്കുമോ?; മക്കള്‍ നീതി മയ്യത്തിന്റെ അടിയന്തരയോഗം മറ്റന്നാള്‍

മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം ചേരുന്നത്.
കമൽ ഹാസൻ/ ഫയൽ
കമൽ ഹാസൻ/ ഫയൽ
Updated on
1 min read

ചെന്നൈ: അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് മക്കള്‍ നീതിമയ്യത്തിന്റെ യോഗം. മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം ചേരുന്നത്.

കോയമ്പത്തൂര്‍ അടക്കം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നേരത്തെ തന്നെ മക്കള്‍ നീതിമയ്യം ഭാരവാഹികളെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനിടെ കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

നിലവില്‍ ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോയമ്പത്തൂര്‍. നിലവില്‍ സിപിഎമ്മിന് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത. ഇതില്‍ ഏതെങ്കിലും തരത്തില്‍ ഒരു മാറ്റമുണ്ടായാല്‍ മാത്രമെ കമലിന് കോയമ്പത്തൂരില്‍ മത്സരിക്കാനാകൂ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com