മിണ്ടാതെ കങ്കണ, സംസാരിക്കാന്‍ സമീപിച്ച എന്‍ കെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശനം

കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു സംഭവം
Kangana Ranaut, nk premachandran
Kangana Ranaut, nk premachandran file
Updated on
1 min read

ന്യൂഡല്‍ഹി: ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് സമീപത്ത് നിന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ തള്ളിമാറ്റിയ സംഭവത്തില്‍ വിവാദം. കങ്കണയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നതത്.

Kangana Ranaut, nk premachandran
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി എംപിയും വിമര്‍ശനവുമായി രംഗത്തെത്തി. മുതിര്‍ന്ന എംപിയായ എന്‍ കെ പ്രേമചന്ദ്രനോട് മറ്റൊരു എംപി നടത്തിയ പെരുമാറ്റം ലജ്ജിപ്പിക്കുന്നതും അംഗീകരിക്കാനാകാത്ത ശുദ്ധ അസംബന്ധവുമാണെന്ന് പ്രിയങ്കാ ചതുര്‍വേദി വിമര്‍ശിച്ചു. കൂടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ എ കെ പ്രേമചന്ദ്രനെ തടഞ്ഞു എന്നും പ്രിയങ്ക ചതുര്‍വേദി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Kangana Ranaut, nk premachandran
അമ്പതിനായിരം 15000 രൂപയായി; കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

എന്നാല്‍, ദൃശ്യങ്ങളില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ തടഞ്ഞ വ്യക്തി തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് സിഐഎസ്എഫ് പ്രതികരിച്ചു. പിയങ്ക ചതുര്‍വേദിയുടെ എക്‌സ് പോസ്റ്റിന് മറുപടിയായാണ് സിഐഎസ്എഫിന്റെ പ്രതികരണം.

കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഹാളിലേക്ക് എത്തിയ കങ്കണയെ സ്ഥാനാര്‍ഥികളായ രാജീവ് പ്രതാപ് റൂഡിയും സഞ്ജീവ് ബല്യനും അഭിസംബോധന ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു എന്‍ കെ പ്രമേചന്ദ്രന്‍ കങ്കണയോട് സംസാരിക്കാന്‍ എത്തിയത്. എന്നാല്‍ കങ്കണയുടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രേമചന്ദ്രനെ തടയുകയായിരുന്നു.

Summary

BJP Lok Sabha MP and Bollywood actress Kangana Ranaut s bodyguard was seen trying to move aside RSP MP nk premachandran when he attempted to speak to the BJP leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com