കര്‍ണാടകയില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 10രൂപ

ഓര്‍ഡിനറി ബസിന് ശരാശരി 9 രൂപ വരെയാണ് വര്‍ധന.
Karnataka bus fares hiked by up to ₹9; BMTC, Vayu Vajra services to cost more
കര്‍ണാടകയില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു
Edited By:
Updated on: 
1 min read

ബംഗളൂരു: ബസ് സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഓര്‍ഡിനറി ബസിന് ശരാശരി 9 രൂപ വരെയാണ് വര്‍ധന. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. നിരക്ക് വര്‍ധനയെ ന്യായീകരിച്ച ഗതാഗതമന്ത്രി തമിഴ്നാടും മഹാരാഷ്ട്രയും ബസ് നിരക്കുകള്‍ വര്‍ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി. ലാഭമുണ്ടാക്കുക എന്നതല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി തുടങ്ങിയ സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസ് സര്‍വീസിന് പതിനെട്ട് രൂപയോളമാണ് വര്‍ധന. സിറ്റി ബസ് സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 6 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തി. ബിഎംടിസി സര്‍വീസുകളില്‍ ആദ്യരണ്ട് കിലോമീറ്ററിന് നാലുരൂപ അധികം നല്‍കണം. നിരക്ക് 35 രൂപയില്‍ നിന്ന് 45 രൂപയായാണ് വര്‍ധിച്ചത്. എസി വജ്ര ബസുകളില്‍ നിരക്ക് 75 രൂപയില്‍ നിന്ന് 90 രൂപയായി.

ബംഗളൂരുവിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 'വായു വജ്ര'സര്‍വീസുകളുടെ നിരക്ക് 405 രൂപയില്‍ നിന്ന് 425 രൂപയായി ഉയരും. രാജഹംസ, എ.സി ബസുകള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍.ടി.സി ലക്ഷറി ബസുകളുടെ നിരക്കുകളും ഉയരും.

Summary

Karnataka bus fares hiked by up to ₹9; BMTC, Vayu Vajra services to cost more

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER