തെരഞ്ഞെടുപ്പ് സമയത്ത് ഭീകരാക്രമണം ഉണ്ടാകുന്നു, കാരണമറിയണമെന്ന് സിദ്ധരാമയ്യ; വിവാദം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങിന് ഒരു ദിവസം മുന്‍പാണ് സ്‌ഫോടനം നടന്നതെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം.
Karnataka Chief Minister Siddaramaiah
Karnataka Chief Minister Siddaramaiah
Updated on
1 min read

ബംഗളൂരു: ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കെ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഭീകരാക്രമണം ഉണ്ടാകുന്നതിന് കാരണം എന്തെന്ന് അറിയണം എന്നാണ് കര്‍ണാടക മഖ്യമന്ത്രിയുടെ പ്രതികരണം. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങിന് ഒരു ദിവസം മുന്‍പാണ് സ്‌ഫോടനം നടന്നതെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം.

Karnataka Chief Minister Siddaramaiah
'വേഗം സുഖം പ്രാപിക്കട്ടെ'; ഭൂട്ടാനില്‍ നിന്നെത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി മോദി

ചൊവ്വാഴ്ച മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയും സിദ്ധരാമയ്യ സമാനമായ പരാമര്‍ശം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് പരിശോധിക്കേണ്ടതുണ്ട്. സ്‌ഫോടനം ബിഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ട് എന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ നല്‍കിയ പ്രതികരണം.

Karnataka Chief Minister Siddaramaiah
വൈറ്റ് കോളര്‍ മൊഡ്യൂളില്‍ പത്തില്‍ ആറും ഡോക്ടര്‍മാര്‍, തുര്‍ക്കിയില്‍ ഒത്തു ചേര്‍ന്നു, ആശയ വിനിമയം ടെലിഗ്രാം വഴി

സിദ്ധരാമയ്യയുടെ നിലപാടിനെ വിമര്‍ശിച്ച് കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിരുത്തരവാദപരവും, വില കുറഞ്ഞ രാഷ്ട്രീയവുമാണ് പ്രകടമാക്കുന്നത് എന്ന് ബിജെപി കര്‍ണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ വിജയേന്ദ്ര കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അപലപനീയവും ആശങ്കാജനകവുമാണെന്നും കുറ്റപ്പെടുത്തി.

Summary

Karnataka Chief Minister Siddaramaiah statement sought to know the "reason for terrorist attacks in the country during elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com