ബിജെപി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

പ്രതിഷേധത്തിനിടെ മുദ്രാവാക്യം മാറിയത് നാക്കുപിഴയെന്ന വാദം അംഗീകരിച്ചു
Karnataka High Court
Karnataka High Courtfile
Edited By:
Updated on: 
1 min read

ബംഗളൂരു: പ്രതിഷേധത്തിനിടെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബിജെപി പ്രവർത്തകർ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കുമെന്ന് വിശ്വസിക്കാൻ കഴിയുകയില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വി. ശ്രീഷാനന്ദ നിരീക്ഷിച്ചു. 'പാകിസ്ഥാൻ മുർദാബാദ്' എന്ന് വിളിക്കേണ്ടതിന് പകരം നാക്കുപിഴ കാരണം 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് മാറിപ്പോയതാണെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

"ഒരു രാഷ്ട്രീയ പാർട്ടിയായ ബിജെപി സംഘടിപ്പിക്കുന്ന പ്രകടനത്തിൽ പ്രതിഷേധക്കാർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിക്കുമെന്ന് തീർത്തും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. മുദ്രാവാക്യം വിളിക്കുന്നതിന്റെ ആവേശത്തിനിടയിൽ 'മുർദാബാദ്' എന്നതിന് പകരം 'സിന്ദാബാദ്' എന്ന് അബദ്ധത്തിൽ വന്നതാണെന്ന ഹർജിക്കാരന്റെ വാദം ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ," കോടതി വ്യക്തമാക്കി.

മാണ്ഡ്യ പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജിന്റെയും സി.ജെ.എം കോടതിയുടേയും പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എസ്. രവി കുമാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കന്നമ്പാടി കുമാർ എന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് മാണ്ഡ്യ വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2022 ഡിസംബർ 18-ന് നടന്ന ബിജെപി പ്രതിഷേധത്തിനിടെ പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാായിരുന്നു പരാതിക്കാരന്റെ ആരോപണം

Summary

The Karnataka High Court has quashed a criminal case against Bharatiya Janata Party (BJP) members who were accused of raising "Pakistan Zindabad" slogans during a protest in Mandya back in December 2022

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
Kerala High Court
Nivin Pauly
Kerala High Court
X

FOLLOW US

ON GOOGLE DISCOVER