

ബംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ ബത്രയില്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. സംഭവം ഗൗരവമായി അന്വേഷിക്കുന്നതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കര്‍ണാടക സ്വദേശിയാണോ, ഇതരസംസ്ഥാനത്തുനിന്നുള്ളയാളാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവം അങ്ങേയറ്റം ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ല. നിയമം കൈയിലെടുക്കുന്ന രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രത്തിന് സമീപത്ത് മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതെന്ന് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. സ്വാഭാവിക മരണമെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് ആക്രമിക്കപ്പെട്ടാതായി അറിയാന്‍ കഴിഞ്ഞു. ആന്തരിക രക്തസ്രാവും തുടര്‍ച്ചയായ മര്‍ദനവുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മംഗളുരുവില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു. സമയത്ത് വൈദ്യസഹായം ലഭിക്കാത്തും മരണത്തിന് കാരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് പതിനഞ്ച് സമീപവാസികളെ അറസ്റ്റ് ചെയ്തതായും ആക്രമണത്തില്‍ ഏകദേശം 25 ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിന്റെ കണക്കൂകൂട്ടല്‍. ആള്‍ക്കൂട്ട കൊലാപതകം ഉള്‍പ്പെടുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും കുറ്റക്കാരെന്ന കണ്ടെത്തിയാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
