

ബംഗളൂരു: കര്‍ണാടകയിലെ മൈസുരു ജില്ലയില്‍ നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ മഹേഷാണ് പിടിയിലായത്. മധ്യവയസ്‌കരായ സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലെന്നും പൊലിസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ മഹേഷ് പതിനഞ്ച് സ്ത്രീകളെ വിവാഹം ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് കാറും, വളകള്‍, നെക്‌ലേസ്, മോതിരം, ഉള്‍പ്പടെ നിരവധി സ്വര്‍ണാഭരണങ്ങളും 7 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു.
ഡോക്ടര്‍, എന്‍ജീനിയര്‍, സിവില്‍ കോണ്ടാക്ടര്‍ തുടങ്ങിയവയാണ് തന്റെ തൊഴിലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയത്. അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം മഹേഷ് വിവാഹാലോചന നടത്തും. വിവാഹ ശേഷം അവരുടെ പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം സ്ഥലം വിടുകയാണ് മഹേഷിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.
മാട്രിമോണിയല്‍ പരസ്യത്തില്‍ ഡോക്ടറാണെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇയാളുടെ കെട്ടിച്ചമച്ച കഥകള്‍ കേട്ട് വിശ്വസിച്ച വിശാഖപട്ടണം സ്വദേശിയായ ഹേമലത ഇയാളെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മഹേഷ് ഹേമലതയുടെ പണവും ആഭരണങ്ങളുമായി മുങ്ങി.തുടര്‍ന്ന് ഹേമലത പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
