കര്‍ണാടക മന്ത്രി ഡി സുധാകര്‍ അന്തരിച്ചു

കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി സുധാകര്‍ (66) അന്തരിച്ചു
Karnataka Minister for Planning and Statistics D Sudhakar
Karnataka Minister for Planning and Statistics D Sudhakar photo: express
Updated on
1 min read

ബംഗളൂരു: കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി സുധാകര്‍ (66) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന, ആസൂത്രണ-സ്റ്റാറ്റിസ്റ്റിക്‌സ്് വകുപ്പ് മന്ത്രിയായ ഡി സുധാകര്‍ ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) വെച്ചാണ് മരിച്ചത്.

Karnataka Minister for Planning and Statistics D Sudhakar
തമിഴ്നാടിന്റെ 'ജന നായകൻ' ഇന്ന് മുഖ്യമന്ത്രി; വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുധാകര്‍. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇലക്ട്രോണിക് സിറ്റിയിലുള്ള കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ണാടക രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സുധാകറിന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Karnataka Minister for Planning and Statistics D Sudhakar
'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത
Summary

Karnataka planning minister D Sudhakar dies after prolonged illness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com