കശ്മീരില്‍ മൂന്നിടത്ത് ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍, പ്രദേശത്ത് അതീവ ജാഗ്രത

ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ കശ്മീരി പണ്ഡിറ്റ് ഉള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ കശ്മീരി പണ്ഡിറ്റ് ഉള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ കൊലപ്പെടുത്തി. കശ്മീരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്നിടത്താണ് ഭീകരാക്രമണം നടന്നത്.

കശ്മീരി പണ്ഡിറ്റും പ്രമുഖ ബിസിനസുകാരനുമായ മഖന്‍ ലാലാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഫാര്‍മസിയില്‍ അതിക്രമിച്ച് കയറി ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചു.

ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്കിന് സമീപമാണ് മഖന്‍ ലാലിന് വെടിയേറ്റത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭീകരരെ പിടികൂടുന്നതിന് പ്രദേശത്ത് സുരക്ഷാസേന വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഫാര്‍മസിയില്‍ ഇരിക്കുമ്പോള്‍ മഖന്‍ ലാലിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 68കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മറ്റൊരു സംഭവത്തില്‍ തെരുവ് കച്ചവടക്കാരനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ശ്രീനഗര്‍ നഗരത്തിന് വെളിയിലാണ് സംഭവം. വിരേന്ദര്‍ പസ്വാന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. ബന്ദിപ്പോറ ജില്ലയിലാണ് മറ്റൊരു ഭീകരാക്രമണം നടന്നത്. മുഹമ്മദ് ഷരീഫ് ലോണിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com