'ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത മാധ്യമപ്രവര്‍ത്തകന്‍'; അനുസ്മരിച്ച് നേതാക്കള്‍

തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.
KC Venugopal remembers TJS
എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി അന്തരിച്ച മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിന് ആദരാഞ്ജലി അർപ്പിക്കുന്നു. കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാർ സമീപം
Updated on
1 min read

ബംഗളൂരു: മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത അതികായകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ടിജെഎസ് ജോര്‍ജ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ ടിജെഎസ് ജോര്‍ജിന്റെ അന്ത്യം വൈകിട്ടായിരുന്നു

തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ടിജെഎസ് ജോര്‍ജെന്നും കെ സി വേണുഗോപാല്‍ അനുസ്മരിച്ചു.

കെ സി വേണുഗോപാലിന്റെ കുറിപ്പ്

'പോയിന്റ് ഓഫ് വ്യൂ'. നിശിതമായ വിമര്‍ശനങ്ങളും രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ച നിറഞ്ഞ 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സി'ലെ ഈ കോളം കാല്‍നൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ മുന്നോട്ടുനയിച്ചിരുന്നു. മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമര്‍ശിക്കാന്‍ ടിജെഎസ് ജോര്‍ജ് എന്ന അതികായനായ മാധ്യമപ്രവര്‍ത്തകന്‍ മടി കാണിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെയാണ് തുടക്കം മുതല്‍ക്ക്, 'നൗ ഈസ് ദ ടൈം ടു സെ ഗുഡ്‌ബൈ' എന്ന തലക്കെട്ടില്‍ അവസാനത്തെ കോളം എഴുതിക്കൊണ്ട് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്ന് വിടവാങ്ങും വരെയും ആ വായന തുടര്‍ന്നു.

തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ടിജെഎസ് ജോര്‍ജ്.

അങ്ങേയറ്റം വ്യക്തിബന്ധമുണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കര്‍ണാടകത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ വീട്ടില്‍പ്പോയി സന്ദര്‍ശിച്ചിരുന്നു. ഒരു വഴികാട്ടി എന്ന നിലയില്‍ ഒട്ടേറെ വിഷയങ്ങളില്‍ നിലപാടുകള്‍ പങ്കുവെയ്ക്കാനും അഭിപ്രായങ്ങള്‍ കേള്‍ക്കാനും അദ്ദേഹം ഇടം നല്‍കിയിരുന്നു. ആ ബന്ധം ഒരുകാലത്തും പക്ഷേ, വിമര്‍ശനങ്ങള്‍ക്കുള്ള തടസ്സമായി അദ്ദേഹം കണ്ടിരുന്നില്ല. ധീരവും വിമര്‍ശനാത്മകവുമായ നിലപാടുകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചാണ് ടിജെഎസ് ജോര്‍ജ് എന്ന ആദര്‍ശ മാധ്യമപ്രവര്‍ത്തന മാതൃക വിടപറയുന്നത്. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ഭൗതിക ശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഏറെ ആദരവോടെ പ്രണാമം.

ടിജെഎസ്സിന്റേത് സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ച രചനകള്‍ : വിഡി സതീശന്‍

ആഗോളതലത്തില്‍ സംഭാവനകള്‍ നല്‍കിയ കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ടിജെഎസ് ജോര്‍ജെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. തൂലിക കൊണ്ട് നിര്‍ഭയനായും, ചിന്തയില്‍ മൂര്‍ച്ചയുള്ളതുമായ അദ്ദേഹത്തിന്റെ രചനകള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ഇതിഹാസ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വിട. വിഡി സതീശന്‍ എക്‌സില്‍ കുറിച്ചു.

Summary

Tribute to TJS George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com