ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കെസിആര്‍; ടിആര്‍എസ് ഇനി ബിആര്‍എസ്

ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു
കെ ചന്ദ്രശേഖര റാവു/ഫയല്‍
കെ ചന്ദ്രശേഖര റാവു/ഫയല്‍
Updated on
1 min read

ഹൈദരബാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ പുതിയ നീക്കവുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രഖേശര റാവു. ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ 21 സ്ഥാപക ദിനാഘോഷത്തിലാണ് നിര്‍ണായക പ്രഖ്യാപനം. ടിആര്‍എസിനെ ഭാരത രാഷ്ട്ര സമിതിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. 

ബിജെപി, കോണ്‍ഗ്രസ് ഇതര സഖ്യത്തിന് ശ്രമം നടത്തുന്നതിനിടെയാണ് കെസിആര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഗതി മാറ്റാന്‍ പുതിയ അജണ്ട കൊണ്ടുവരേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 'ഹൈദരാബാദ് ആ പുതിയ അജണ്ടയുടെയും പ്രത്യയശാസ്ത്രത്തിന്റെയും വേദിയാണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപി, കോണ്‍ഗ്രസ് ഇതര സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് കെസിആര്‍. ഇതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് ഒപ്പം നില്‍ക്കാനാണ് സിപിഐയുടെയും സിപിഎമ്മിന്റെയും തീരുമാനം. 

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തയിതന് പിന്നാലെയാണ്, കെസിആര്‍ ദേശീയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ഐ പാക്കുമായി ടിആര്‍എസ് കരാറില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com