കേന്ദ്രീയവിദ്യാലയ പ്രവേശനം: എംപിമാരുടെ ക്വോട്ട നിര്‍ത്തലാക്കിയത് മരവിപ്പിച്ചു

ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കുള്ള ക്വോട്ടയും തല്‍ക്കാലം തുടരുമെന്ന് കേന്ദ്രീയ വിദ്യാലയസംഘടന്‍ വ്യക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയ പ്രവേശനത്തിനുള്ള എംപിമാരുടെ  ക്വോട്ട നിര്‍ത്തലാക്കിയത് മരവിപ്പിച്ചു. ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കുള്ള ക്വോട്ടയും തല്‍ക്കാലം തുടരുമെന്ന് കേന്ദ്രീയ വിദ്യാലയസംഘടന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉള്‍പ്പടെയുള്ള പ്രത്യേക ക്വോട്ടകള്‍ നിറുത്തലാക്കിയത്. പ്രത്യേക ക്വോട്ടയില്‍ പ്രവേശനം നല്‍കേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സങ്കതന്‍ ന്യൂഡല്‍ഹി ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു്. എം പി ക്വോട്ട കൂടാതെ മറ്റ് 16 ഓളം പ്രത്യേക ക്വോട്ടകളും നിര്‍ത്തലാക്കി.


എം പിമാര്‍ക്ക്, വീട്ടിലെ ഏക പെണ്‍കുട്ടിക്ക്, എം പിമാരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും, കെ വി ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍ക്കും ചെറുമക്കള്‍ക്കും, സര്‍വീസിലിരിക്കെ മരിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക്, അശോക ചക്ര അടക്കമുള്ള ഉന്നത സൈനിക ബഹുമതികളും പൊലീസ് മെഡലുകളും ലഭിച്ചവരുടെ മക്കള്‍ക്ക്, സംസ്ഥാനതല കായിക മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക്, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുന്ന സ്‌കൗട്ട്, ഗൈഡ്‌സ് കുട്ടികള്‍ക്ക്, ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കുട്ടികള്‍ക്ക്, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാക്കളുടെ കുട്ടികള്‍ക്ക്, ദേശീയ തലത്തില്‍ ഫൈന്‍ ആര്‍ട്‌സ് പുരസ്‌കാരം ലഭിച്ചവര്‍ എന്നിവര്‍ക്കുള്ള ക്വോട്ടകളുമാണ് നിര്‍ത്തലാക്കിയത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trinamool's Abhishek Banerjee faces eggs, stones, blows from mob in Bengal’s Sonarpur
Rahul Gandhi
Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com