'പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും'- മലയാളി എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശം

വി ശിവദാസനും എഎ റഹീമിനും സന്ദേശം ലഭിച്ചത് ഞായറാഴ്ച രാത്രി 11.30ന്
khalistan bomb threat
പാർലമെന്റ് മന്ദിരംപിടിഐ
Updated on
1 min read

ന്യൂഡ‍ൽഹി: പാർലമെന്റിന്റെ വർഷകാല സന്ദേശം ഇന്നു തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം മലയാളി എംപിമാർക്കാണ് ലഭിച്ചത്. രാജ്യസഭാ എംപിമാരായ വി ശിവദാസിനും എഎ റ​ഹീമിനുമാണ് സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‍‍വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു ഭീഷണി സന്ദേശം. അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദേശം ലഭിച്ചതിനു പിന്നാലെ എംപിമാർ ഡൽഹി പൊലീസിനു വിവരം കൈമാറി. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഒരു സംഘം യുവാക്കൾ സുരക്ഷാ കവചം ഭേദിച്ച് ലോക്സഭയിൽ ഇരച്ചു കയറി ഭീതി വിതച്ചിരുന്നു. പിന്നാലെ പാർലമെന്റിന്റെ സുരക്ഷാ ചുമതലയുൾപ്പെടെ സിഎസ്ഐഎഫ് ഏറ്റെടുത്തിരുന്നു. പുതിയ ഭീഷണി സന്ദേശം വന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കടുപ്പിക്കുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.

khalistan bomb threat
2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും, ആരോഗ്യ, പെന്‍ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം: യുഎന്‍എഫ്പിഎ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com