

മുംബൈ: ചുണ്ടുകളില്‍ ചുംബിക്കുന്നതും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
പ്രതി കുട്ടിയുടെ ചുണ്ടുകളില്‍ ചുംബിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് എഫ്‌ഐആര്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 377, 384, 420 വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിലെ 8, 12 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരുന്നത്. എഫ്‌ഐആര്‍ പ്രകാരമുള്ള വിവരങ്ങള്‍ വച്ച് പ്രതിക്കെതിരെ ഐപിസി 377 വകുപ്പു പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനുജ പ്രഭൂദേശായി ജാമ്യം അനുവദിച്ചത്.
ഐപിസി 377 പ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാം. പോക്‌സോ നിയമം 8, 12 വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവാണ് പരാമവധി ശിക്ഷ. പ്രതി ഒരു വര്‍ഷമായി കസ്റ്റഡിയില്‍ കഴിയുന്നതും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതി അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates