ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ചു; 40കാരനായ ബയോളജി അധ്യാപകൻ അറസ്റ്റിൽ

ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ചു; 40കാരനായ ബയോളജി അധ്യാപകൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊൽക്കത്ത: 16കാരിയെ ട്യൂഷൻ എടുക്കുന്ന അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കൊൽക്കത്ത എക്പാൽബോറ പ്രദേശത്താണ് സംഭവം. 

പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യ മൊഴി നൽകി. പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com