ഫോണില്‍ അശ്ലീല വീഡിയോകള്‍; ഇയര്‍ഫോണില്‍ കുടുങ്ങി; വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് പ്രതി

ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥര്‍ സംശയിക്കുന്നവരുടെ ഫോണുകളില്‍ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചു
Kolkata Doctor Death
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ്എക്‌സ്‌
Updated on
1 min read

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ ഫോണില്‍ നിന്ന് പൊലീസ് നിരവധി അശ്ലീല വീഡിയോ കണ്ടെത്തിയതായും കൊല്‍ക്കത്ത പൊലിസ് അറിയിച്ചു.

കേസിലെ പ്രതിയായ സഞ്ജയ് റോയ് ഒരു സന്നദ്ധ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് ആശുപത്രിയില്‍ ഏത് സമയത്ത് പ്രവേശിക്കാനും കഴിയുമായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ധരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അതാണ് കേസില്‍ നിര്‍ണായ തെളിവായതെന്ന് പൊലീസ് പറയുന്നു.

സെമിനാര്‍ ഹാളിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ സഞ്ജയ് റോയ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അവരുടെയെല്ലാം ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥര്‍ സംശയിക്കുന്നവരുടെ ഫോണുകളില്‍ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചു. സഞ്ജയുടെ ഫോണില്‍ ബ്ലൂടൂത്ത് ഓട്ടമാറ്റിക് ആയി കണക്ട് ആയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം നടത്താന്‍ സഞ്ജയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അറസ്റ്റിലായ റോയിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇയാള്‍ കോളജിലെ പല ഡിപ്പാര്‍ട്‌മെന്റുകളിലും അനധികൃതമായി പ്രവേശിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനുമിടയിലാണു സംഭവം നടന്നതെന്നു കരുതുന്നു. 2 മണിക്കു ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പെണ്‍കുട്ടി സെമിനാര്‍ ഹാളിലേക്ക് പോയി. അതിനുശേഷം രാവിലെ മരിച്ച നിലയിലാണു കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കുന്നതിനു പ്രത്യേക മുറി ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ സെമിനാര്‍ ഹാള്‍ ഉപയോഗിക്കുന്നതു പതിവായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. പ്രതികളെ വെറുതേ വിടില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് വിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kolkata Doctor Death
നടി ചിത്രയുടെ മരണം: ഭർത്താവിനെതിരെ തെളിവില്ലെന്ന് കോടതി, വെറുതെ വിട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com