സന്ദീപ് ഘോഷിനെ രക്ഷിക്കാനോ അതോ കുരുക്കാനോ?; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേട് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് മമത സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്
Sandip Ghosh
സന്ദീപ് ഘോഷ്എക്സ്
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്. 2021 ജനുവരി മുതല്‍ ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച സന്ദീപ് ഘോഷിനെ സിബിഐ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നാലാം ദിവസവും ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നീക്കം.ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐജി പ്രണവ് കുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഏത് പ്രസക്തമായ രേഖയും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്വകാര്യ ഏജന്‍സികളില്‍ നിന്നും ആക്സസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സിബിഐ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ സന്ദീപ് ഘോഷിനെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സംശയിക്കുന്നതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. 'സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് സജ്ജരായിരിക്കുന്നത്? ഇത് ഘോഷിനെ രക്ഷിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കമല്ലാതെ മറ്റൊന്നുമല്ല. സിബിഐ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ സന്ദീപ് ഘോഷിനെ കൃത്യസമയത്ത് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യും,'- അമിത് മാളവ്യ എക്സില്‍ കുറിച്ചു.

ഓഗസ്റ്റ് 11 ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞ സന്ദീപ് ഘോഷിനെ കഴിഞ്ഞനാലുദിവസമായി മണിക്കൂറുകളോളമാണ് സിബിഐ ചോദ്യം ചെയ്തത്. ഇയാളുടെ ചില മൊഴികള്‍ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന മറ്റുള്ളവരുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കോള്‍ റെക്കോര്‍ഡുകളും ഇയാളുടെ ചാറ്റ് വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Sandip Ghosh
കൊല്‍ക്കത്ത ഡോക്ടറുടെ ബലാത്സംഗക്കൊല; പ്രതിയെ നുണപരിശോധന നടത്താന്‍ അനുമതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

m a baby, John Brittas
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
Thanvi, Sindhu Krishna and Ahaana Krishna
Bindu Krishna payasam falling
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com