ശ്രീനഗര്‍: ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങി മുന്നണി പോരാളികള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായി മുന്നോട്ടുപോകുകയാണ്. എന്നാല്‍ കോവിഡ് പ്രതിരോധത്തിന് പലയിടത്തും തടസങ്ങളും നേരിടുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രകൃതി ദുരന്തങ്ങളാണ് തടസമാകുന്നത്.
ലഡാക്കില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നദി മുറിച്ച് കടക്കാന്‍ ജെസിബി ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് അത്. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ വന്നപ്പോഴാണ് ഇവര്‍ക്ക് ജെസിബിയെ ആശ്രയിക്കേണ്ടി വന്നത്
നാല് ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ സേവനത്തിനായി ലഡാക്കിലെ ഒരു നദി കടക്കുന്ന ചിത്രം ലഡാക്ക് എംപി സെറിംഗ് നംഗ്യാലാണ് സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. ഒരു മണ്ണുമാന്തി വാഹനത്തിന്റെ മുന്‍വശത്തിരുന്നാണ് സംഘത്തിന്റെ യാത്ര. അതില്‍ രണ്ട് പേര്‍ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ട്. മണിക്കൂറുകളോളം പിപിഇ കിറ്റ് അണിയുന്നതും ഇടവേളയില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും ബുദ്ധിമുട്ടേറിയ സംഗതിയാണെങ്കിലും തടസ്സങ്ങള്‍ മറികടന്ന് ആവശ്യക്കാരുടെ അടുത്തെത്തിച്ചേരാനുള്ള കോവിഡ് മുന്നണി പോരാളികളുടെ ആത്മാര്‍ഥതയുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രമെന്നതില്‍ സംശയമില്ല.
തങ്ങളുടെ കോവിഡ് മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. ജനങ്ങള്‍ക്ക് കോവിഡ് സേവനങ്ങള്‍ നല്‍കുന്നതിനായി മുന്നണി പോരാളികള്‍ നദി മുറിച്ചുകടക്കുകയാണ്. എല്ലാവരും വീട്ടില്‍ സുരക്ഷിതരായി തുടരുക. കോവിഡ് മുന്നണിപോരാളികളുമായി സഹകരിക്കുകയെന്ന് എംപി ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ ലഡാക്കില്‍ 61 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,258 ആയി. 1011 സജീവ കേസുകളാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates