

വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍ അടക്കം തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന്റെ വാദഗതികള്‍ ചുവടെ:
>വോട്ടേഴ്സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് രംഗത്തെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട്
>ആധാറുമായി ബന്ധിപ്പിച്ചാല്‍ ഒരാളുടെ പേര്‍ ഒന്നിലധികം വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിക്കുന്ന പ്രശ്നം ഒഴിവാകും
വീടും സ്ഥലവും മാറുമ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് സംഭവിക്കുന്നത് തടയാന്‍ സാധിക്കും
>വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്ന സമയത്ത് ആധാര്‍ നമ്പര്‍ ചോദിക്കാന്‍ രജിസ്ട്രേഷന്‍ ഓഫീസറെ അനുവദിക്കുന്നതാണ് പുതിയ നിയമനിര്‍മ്മാണം
>വോട്ടര്‍പ്പട്ടികയില്‍ പേരുള്ള വോട്ടറോടും ആധാര്‍ നമ്പര്‍ ചോദിക്കാന്‍ രജിസ്ട്രേഷന്‍ ഓഫീസറെ പുതിയ പരിഷ്‌കരണം അനുവദിക്കുന്നു
>ആധാര്‍ നമ്പര്‍ സ്വമേധയാ നല്‍കാം
>ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കില്ല
>ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണം പറഞ്ഞ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് ആരുടെയും പേര് നീക്കം ചെയ്യില്ല
>വോട്ടര്‍പ്പട്ടികയിലെ പേര് നിലനിര്‍ത്താന്‍ മറ്റു രേഖകള്‍ കാണിക്കാനും അനുവദിക്കും
>വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു അവസരം
>നിലവില്‍ ഒരു തവണ മാത്രം
>ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികള്‍ വോട്ടര്‍പ്പട്ടിക പുതുക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും പരിഗണിക്കുക
>വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്ന സമയത്ത് വോട്ടര്‍ക്ക് നിലവിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കും
വോട്ടേഴ്സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ എതിര്‍വാദങ്ങള്‍ ഇങ്ങനെ:
>ആധാര്‍ നമ്പര്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കിയാല്‍ മതി എന്നത് ഭാവിയില്‍ നിര്‍ബന്ധമാകാന്‍ സാധ്യത
>വോട്ടേഴ്സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കാന്‍ ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍
>ആധാര്‍ നിയമം ഈ നീക്കത്തെ സാധൂകരിക്കുന്നില്ല
>ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ നിയമം കൊണ്ടുവന്നത്
>വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കും
>വ്യക്തികളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുക്കയറ്റം
>വിവര സംരക്ഷണത്തിന് നിയമം ഇല്ലാത്തത് കൊണ്ട് ഇത് ജനവിരുദ്ധമാണ്
>വോട്ടേഴ്സ് ലിസ്റ്റില്‍ കൃത്രിമം നടത്താനാണ് പുതിയ നിയമനിര്‍മ്മാണം
>വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ഇല്ലാതെയാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates