
പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് ഹഥ്‌റസ് ദുരന്ത ഭൂമിയായി മാറിയത്. ഇന്ത്യയില്‍ ഇതാദ്യമായല്ല മതപരമായ പ്രാര്‍ഥനകള്‍ക്കായി എത്തുമ്പോഴുള്ള തിരക്കില്‍ പെട്ട് ആളുകളുടെ ജീവന്‍ പൊലിയുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെയാണ് ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാനാണ് ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കിയത്. ഇത്തരത്തിലുണ്ടായ ഇന്ത്യയിലെ അഞ്ച് ദുരന്തങ്ങള്‍....
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള മന്ദര്‍ദേവി ക്ഷേത്രത്തില്‍ 2005ലാണ് ദുരന്തമുണ്ടായത്. 340 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തിന്റെ പടിയില്‍ തേങ്ങയുടക്കുന്നതിനിടെയായിരുന്നു അപകടം. ഭക്തര്‍ പടിക്കെട്ടില്‍ നിന്ന് വഴുതിവീഴുകയും നിരവധി പേര്‍ ചവിട്ടേറ്റു മരിക്കുകയും ചെയ്തു.
2008 സെപ്തംബര്‍ 30നായിരുന്നു ഈ ദുരന്തം സംഭവിച്ചത്. രാജസ്ഥാനിലെ ജോധ്പൂര്‍ നഗരത്തിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണ് ഇവിടെ തിക്കും തിരക്കുമുണ്ടായത്. 250 ഓളം പേര്‍ കൊല്ലപ്പെടുകയും 60 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2008ല്‍ ഹിമാചല്‍പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തില്‍ നടന്ന മതപരമായ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 162 പേരുടെ ജീവനാണ് നഷ്ടമായത്. ഭക്തര്‍ ക്യൂവില്‍ നിന്ന സമയത്ത് മഴ പെയ്യുകയും എല്ലാവരും ഷെല്‍ട്ടറില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഷെല്‍ട്ടര്‍ തകര്‍ന്ന് വീണപ്പോള്‍ മണ്ണിടിച്ചിലെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു. ആളുകള്‍ രക്ഷപ്പെടുന്നതിനായി തിരക്കുണ്ടാക്കുകയും വന്‍ ദുരന്തത്തിലെത്തില്‍ പരിണമിക്കുകയും ചെയ്തു. 47 പേര്‍ക്കാണ് ദുരന്തത്തില്‍ പരിക്ക് പറ്റിയത്
2013 ഒക്ടോബര്‍ 13 ന് നനരാത്രി ദിനത്തിലായിരുന്നു ദുരന്തം. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്‌നഗഢ് മാതാ ക്ഷേത്രത്തിന് സമീപമുള്ള പാലത്തില്‍ തിക്കും തിരക്കുമുണ്ടാവുകുയം 115 പേര്‍ കൊല്ലപ്പെടുകയും 110ലധികം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.
കേരളത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പുല്ലുമേട്ടില്‍ 2011 ജനുവരി 14ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി വന്ന 102 അയ്യപ്പന്‍മാരുടെ മരണത്തിനിടയാക്കിയ ദുരന്തം. ഉപ്പുപാറയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞ ജനലക്ഷങ്ങള്‍ തിങ്ങിയിറങ്ങിയതാണ് ദുരന്തമുണ്ടാകാന്‍ കാരണം. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പ ഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസുകാരില്ലാത്തതും ദുരന്തത്തിന് ആക്കം കൂട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates