'വീട്ടിലെത്തുന്ന ബിഎല്‍ഒമാരെ പൂട്ടിയിടണം'; എസ്‌ഐആറിനെതിരെ ഝാര്‍ഖണ്ഡ് മന്ത്രി

വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി എസ്‌ഐആര്‍ ദുരുപയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ പ്രക്രിയയിലൂടെ ബിഹാറില്‍ ഏകദേശം 65 ലക്ഷം പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്നും ഇന്ത്യസഖ്യത്തിന് 80സീറ്റുകളുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു
Jharkhand Health Minister Dr. Irfan Ansari
ഡോ. ഇര്‍ഫാന്‍ അന്‍സാരി
Updated on
1 min read

റാഞ്ചി: എസ്‌ഐആര്‍ നടപടിക്രമങ്ങളുമായി വീട്ടിലെത്തുന്ന ബിഎല്‍ഒമാരെ പൂട്ടിയിടണമെന്ന് ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇര്‍ഫാന്‍ അന്‍സാരി. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ മറവില്‍ കുടിയേറ്റക്കാര്‍ എന്ന് മുദ്രകുത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അന്‍സാരി ആരോപിച്ചു.

Jharkhand Health Minister Dr. Irfan Ansari
തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം; 39 പേര്‍ക്ക് പരിക്ക്

'വോട്ടര്‍ പട്ടികയില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാന്‍ ബിഎല്‍ഒമാര്‍ ആരെങ്കിലും വന്നാല്‍, അവരെ നിങ്ങളുടെ വീടിനുള്ളില്‍ പൂട്ടിയിടുക..... ഞാന്‍ വന്ന് പൂട്ട് തുറക്കാം. എന്ത് വിലകൊടുത്തും വോട്ടര്‍ പട്ടികയില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാന്‍ അവരെ അനുവദിക്കരുത്,' ഇര്‍ഫാന്‍ അന്‍സാരി പറഞ്ഞു. വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി എസ്‌ഐആര്‍ ദുരുപയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ പ്രക്രിയയിലൂടെ ബിഹാറില്‍ ഏകദേശം 65 ലക്ഷം പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്നും ഇന്ത്യസഖ്യത്തിന് 80സീറ്റുകളുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ നീക്കം ആയിരക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുക മാത്രമല്ല, അവരുടെ പൗരത്വത്തെക്കുറിച്ച് സംശയം ജനിപ്പിച്ചുവെന്നും അന്‍സാരി പറഞ്ഞു. സമാനമായ തന്ത്രം പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും നടപ്പാക്കാന്‍ ബിജെപി പദ്ധതിയിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Jharkhand Health Minister Dr. Irfan Ansari
'സൈലന്റ് ഹണ്ടര്‍'; തദ്ദേശീയമായി നിര്‍മിച്ച അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ നീറ്റിലിറക്കി, അറിയാം ഐഎന്‍എസ് മാഹിയുടെ പ്രത്യേകതകള്‍- വിഡിയോ

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഇപ്പോള്‍ പല രേഖകളും സമര്‍പ്പിക്കേണ്ടതുണ്ടെന്നും, അത് പലര്‍ക്കും നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ യഥാര്‍ഥ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുനുള്ള സാധ്യത കൂടുതലാണ്. ഇത് മുസ്ലീങ്ങളെ മാത്രമല്ല, ആദിവാസി വിഭാഗങ്ങളെയും, ദളിതുകളെയും, പിന്നാക്കക്കാരെയും, സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അന്‍സാരിയുടെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും വാര്‍ത്തകളില്‍ ഇടംനേടാനുള്ള ശ്രമമാണെന്ന് ബിജെപി പറഞ്ഞു. എസ്‌ഐആറിനെ കുറിച്ച് ശരിയായ അറിവില്ലാത്തതുകൊണ്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും ബിഎല്‍ഒകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരെ ഒരുപാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ പാടില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Summary

Lock BLOs inside your house, don't let them delete names from voter list: Jharkhand minister on SIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com