എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 6.30 മുതല്‍, കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ഇന്ത്യ മുന്നണിയുടെ യോഗം ഖാര്‍ഗെയുടെ വസതിയില്‍

റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഐസിസി വക്താവ് പവന്‍ ഖേര
lok sabha election 2024
ഫയൽ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അവസാന വോട്ട് രേഖപ്പെടുത്തി 30 മിനിറ്റിന് ശേഷം വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

വൈകുന്നേരം 6.30-7 മണി വരെയുള്ള സമയങ്ങളില്‍ ടെലിവിഷന്‍ ചാനലുകള്‍ അവരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 904 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

lok sabha election 2024
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; വാരാണസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

അതേസമയം ഇന്ന് നടക്കുന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാനാണ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഐസിസി വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. എന്നാല്‍ 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടിയപ്പോള്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏകദേശം 257-340 സീറ്റുകള്‍ നേടുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍, എന്‍ഡിഎ 336 സീറ്റുകള്‍ നേടി. എക്‌സിറ്റ് പോളുകളുടെ കൃത്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1957ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപീനിയന്‍ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പോസ്റ്റ്-പോള്‍ സര്‍വേ ആ ഇന്ത്യയിലെ ആദ്യത്തെ എക്‌സിറ്റ് പോള്‍. 1996ല്‍ രാജ്യത്തുടനീളം എക്സിറ്റ് പോള്‍ നടത്തുന്നതിനായി സര്‍ക്കാരിന്റെ തന്നെ ദൂരദര്‍ശന്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)നെ നിയമിച്ചു. പിന്നീടിങ്ങോട്ട് വിവിധ ചാനലുകളുമായി ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുക.

തെരഞ്ഞെടുപ്പ് കാലയളവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനമോ പരിപാടിയോ പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ്‌പോള്‍ ഏജന്‍സികള്‍ ആണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുവാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുള്ളൂ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാന്‍ ആണിത്.

ചട്ടം അനുസരിച്ച്, അവസാന റൗണ്ട് പോളിങ് ദിനമായ ഇന്ന്‌വൈകുന്നേരം 6:30 ന് മുമ്പ് എക്സിറ്റ് പോള്‍ ഡാറ്റ പുറത്തുവിടാന്‍ കഴിയില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 126 എ വകുപ്പ് പ്രകാരമാണ് ഇത് നിയന്ത്രിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com