പാചകവാത വിലക്കയറ്റം: ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രം; വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വര്‍ധിച്ച സാഹചര്യത്തില്‍ പാചകവാതക നിരക്ക് വീണ്ടും ഉയര്‍ത്തിയത് കുടുംബ ബജറ്റുകള്‍ക്ക് അധികഭാരമാകുമെന്നാണ് വിലയിരുത്തല്‍.
LPG price hike: Centre says India has the lowest LPG price in the world; warns of steep price hike
പ്രതീകാത്മക ചിത്രം AI Generated
Updated on
2 min read

ന്യൂഡല്‍ഹി : രാജ്യത്ത് ഗാര്‍ഹിക എല്‍പിജി (LPG) സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണെന്നും ആഗോള വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും കാരണം വില വര്‍ധന അനിവാര്യമായിരുന്നുവെന്നുമാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ വിശദീകരണം.

LPG price hike: Centre says India has the lowest LPG price in the world; warns of steep price hike
'വിജയ് 3 മാസം തികച്ച് ഭരിക്കില്ല'; ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയര്‍ന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നികുതിയിലും ഗതാഗത ചെലവുകളിലുമുള്ള വ്യത്യാസങ്ങള്‍ കാരണം വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും.

വിലവര്‍ധനയ്ക്ക് പിറകേ പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം അമേരിക്ക, കാനഡ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും കുറഞ്ഞ നിരക്കിലാണ് പാചകവാതകം ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കണക്കിലെടുക്കുമ്പോള്‍ ഒരു സിലിണ്ടറിനു ഫലത്തില്‍ നല്‍കേണ്ടിവരുന്ന തുക ഏകദേശം 642 രൂപ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

LPG price hike: Centre says India has the lowest LPG price in the world; warns of steep price hike
ഡല്‍ഹി സര്‍വകലാശാല അധ്യാപികയുടെ കൊലപാതകം: 1,400 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയ ദമ്പതികള്‍ പിടിയില്‍; കാരണം സ്വത്തുതര്‍ക്കമെന്ന് പൊലീസ്

അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ ഇറക്കുമതി വില ഗണ്യമായി വര്‍ധിച്ചതാണ് പുതിയ വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലെ എല്‍പിജി ആവശ്യത്തിന്റെ വലിയൊരു വിഹിതം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ആഗോള വിപണിയിലെ മാറ്റങ്ങള്‍ ആഭ്യന്തര വിലയെയും നേരിട്ട് ബാധിക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ഊര്‍ജവിപണിയില്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ ഉജ്ജ്വല പദ്ധതി പ്രകാരം 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 642 രൂപയായിരിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ 1046 രൂപയും നേപ്പാളില്‍ 1207 രൂപയും ബംഗ്ലാദേശില്‍ 1225 രൂപയും ശ്രീലങ്കയില്‍ 1241 രൂപയുമാണ് വില. അമേരിക്കയില്‍ 1755 രൂപയും ഓസ്‌ട്രേലിയയില്‍ 1765 രൂപയും കാനഡയില്‍ 2411 രൂപയുമാണ് പാചകവാതക വില.

LPG price hike: Centre says India has the lowest LPG price in the world; warns of steep price hike
പെരുമ്പളം പാലം 'പ്രൊജക്റ്റ് ഓഫ് ദ് ഇയർ'; ഊരാളുങ്കലിന് മൂന്നു പിഎംഐ അവാർഡുകൾ

എണ്ണവിപണന കമ്പനികള്‍ (OMCs) ഇപ്പോഴും ഓരോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിനും ഏകദേശം 700 രൂപയോളം നഷ്ടം സഹിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. 29 രൂപയുടെ വര്‍ധനവുണ്ടായിട്ടും കമ്പനികളുടെ നഷ്ടം പൂര്‍ണമായി നികത്തപ്പെടുന്നില്ലെന്നും അതിനാല്‍ ആഗോള വിലക്കയറ്റത്തിന്റെ മുഴുവന്‍ ഭാരം ഉപഭോക്താക്കള്‍ക്ക് മേല്‍ ചുമത്താതെ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു.

എന്നാല്‍ വിലവര്‍ധന സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവിനെ കൂടുതല്‍ ബാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വര്‍ധിച്ച സാഹചര്യത്തില്‍ പാചകവാതക നിരക്ക് വീണ്ടും ഉയര്‍ത്തിയത് കുടുംബ ബജറ്റുകള്‍ക്ക് അധികഭാരമാകുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

LPG price hike: Centre says India has the lowest LPG price in the world; warns of steep price hike
കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട 'വിചിത്ര' രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഇതിനിടെ ആഗോള ഊര്‍ജവിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരും മാസങ്ങളിലും എല്‍പിജി വിലയില്‍ കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന വിതരണ പാതകളില്‍ പ്രതിസന്ധി രൂക്ഷമായാല്‍ ഇറക്കുമതി ചെലവ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും അതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും പ്രകടമാകുമെന്നും ഊര്‍ജ രംഗത്തെ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Summary

LPG price hike: Centre says India has the lowest LPG price in the world; warns of steep price hike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com