എസ്‌ഐആറില്‍ പാര്‍ലമെന്റ് സ്തംഭിച്ചു; പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ലോക്‌സഭാ സ്പീക്കര്‍

നേരത്തെ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തില്‍ പരിഹാരമായില്ല
om birla
om birlaഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന(എസ്‌ഐആര്‍)യില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെട്ടു. വിഷയം പരിഹരിക്കുന്നതിനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു.

om birla
'ബിഗ് ബ്രദര്‍ക്ക് ഫോണ്‍ കാണാന്‍ അവസരം, സഞ്ചാര്‍ സാഥി അപകടകരം'; എതിര്‍പ്പുമായി കോണ്‍ഗ്രസും സിപിഎമ്മും

നേരത്തെ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തില്‍ പരിഹാരമായില്ല. എസ്‌ഐആര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണപരമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച സാധ്യമല്ലെന്നും റിജിജു നിലപാടെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പു പരിഷ്കരണത്തെത്തുക്കുറിച്ചുള്ള വിശാല ചര്‍ച്ചയാവാമെന്ന് കിരണ്‍ റിജിജു നേതാക്കളെ അറിയിച്ചു.

om birla
നിര്‍ബന്ധമില്ല, ഉപഭോക്താക്കള്‍ക്ക് സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാം; വിശദീകരണവുമായി കേന്ദ്രമന്ത്രി

12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ നടക്കുന്ന എസ്‌ഐആറിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടാം ദിവസവും ലോക്‌സഭ പിരിഞ്ഞു.

Summary

LS Speaker Birla calls meet to break House deadlock over SIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com